ചതിക്കപ്പെട്ട ചരിത്രത്തിന്റെ കുളമ്പടികൾ
ഇരുനൂറ്റി അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുളള ഒരു സന്ധ്യാനേരം. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം തന്റെ സന്തതസഹചാരിയായ വെളുത്ത കുതിരപ്പുറത്ത് ചെമ്പകശേരിമനയില് നിന്നും മടങ്ങിയ കായംകുളം രാജാവ് ഉദയകേരളവര്മ. ഇരുള് വീണ വഴികളില്‍ നിന്ന് ചതിയുടെ...
ഇരുനൂറ്റി അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുളള ഒരു സന്ധ്യാനേരം. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം തന്റെ സന്തതസഹചാരിയായ വെളുത്ത കുതിരപ്പുറത്ത് ചെമ്പകശേരിമനയില് നിന്നും മടങ്ങിയ കായംകുളം രാജാവ് ഉദയകേരളവര്മ. ഇരുള് വീണ വഴികളില്‍ നിന്ന് ചതിയുടെ വാളുകള്‍ വായുവില്‍ താളമിട്ടു. രാജാവിന്റെ ശിരസ് തെറിച്ചുവീണു, വെട്ടേറ്റ അശ്വം ഭയന്ന് കബന്ധവുമായി ഓടി, കൊട്ടാരം ലക്ഷ്യമാക്കി. ലക്ഷ്യത്തിലെത്തുംമുമ്പ് കബന്ധം തെറിച്ചുവീണു, കുതിരയും മരിച്ചുവീണു. ഇവിടെ ഒരു കാലത്തിന്റെ ഇതിഹാസ ചരിത്രത്തിനു വിരാമം. കീഴടക്കപ്പെട്ടവന്റെ നിലവിളിക്കു മീതേ തിരുവിതാംകൂറിന്റെ സിംഹാസനം ഉറപ്പിച്ച്...